യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : 20 കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വികാരാബാദ് ജില്ലയിലെ താണ്ടൂര്‍ സ്വദേശിനി സ്വാതിയാണ് മരിച്ചത്. ഹൈദരാബാദിലെ ശങ്കര്‍പ്പള്ളിയിലാണ് സംഭവം. ശങ്കര്‍പ്പള്ളി പോലീസ് പറയുന്നത്: സിനിമയ്ക്ക് പോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. സ്വാതിയും 22 കാരനായ രാജുവും തമ്മില്‍ വിവാഹിതരായിട്ട് അധിക നാളായിരുന്നില്ല. പ്രണവിവാഹമായിരുന്നു.

ബന്ധുക്കളുടെ എതിര്‍പിനെ വകവയ്ക്കാതെ വിവാഹിതരായ ഇവര്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. സിനിമയ്ക്ക് പോവാന്‍ നിര്‍ബന്ധം പിടിച്ച സ്വതിയോട് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജു എതിര്‍ത്തു. തുടര്‍ച്ചയായി നിഷേധമുണ്ടായതോടെ സ്വാതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഹോടെല്‍ ജോലിക്കാരനാണ് രാജു. സംഭവം നടക്കുമ്പോള്‍ രാജു ജോലിസ്ഥലത്തായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...