ഹാരിസണ്‍ കുമ്പഴ എസ്റ്റേറ്റിലെ ലയങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കുമ്പഴ എസ്സ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ മിക്കതും തകര്‍ച്ചയില്‍. ലയങ്ങള്‍ ഭൂരിഭാഗവും നിലം പൊത്താറായി നില്‍ക്കുകയാണ്. ചിലത് ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഇവിടെ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് താമസിക്കാനായി 1928ല്‍ നിര്‍മിച്ച ലയങ്ങളാണ് ഇവ. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ യാതൊരു വിധ അറ്റകുറ്റപണികളും ഇവിടെ നടത്തിയിട്ടില്ല. ലയങ്ങളുടെ ശോചനീയവസ്ഥ തൊഴിലാളികള്‍ നിരവധി തവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലന്ന ആക്ഷേപം ഉണ്ട്. അടിയന്തിരമായി ലയങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വാസയോഗ്യമാക്കണമെന്ന് സിപിഐ എം വെട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ലോക്കല്‍ സെക്രട്ടറി എം.ജി സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...