അടുത്താഴ്ച ഉദ്ഘാടനം നടക്കാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുട്ടത്തറയില്‍ അടുത്താഴ്ച ഉദ്ഘാടനം നടക്കാനിരുന്ന റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റല്‍ ഷോറൂമില്‍ തീപിടിത്തം. ഇവിടെയുണ്ടായിരുന്ന ബൈക്കുക​ളെല്ലാം കത്തി നശിച്ചു. 32 ബൈക്കുകളാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടമായിരുന്നു ഇത്. ഇതിന്റെ ഏറ്റവും താഴെ നിലയിലായിരുന്നു ബൈക്കുകള്‍ സൂക്ഷിച്ചിരുന്നത്. മൂന്നാമത്തെ നിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.

ചെങ്കല്‍ ചൂള, ചാക്ക, വിഴിഞ്ഞം എന്നിവടങ്ങളിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും മുഴുവന്‍ ബൈക്കുകളും കത്തിനശിച്ചിരുന്നു. ഇലക്‌ട്രിക് ബൈക്കുകളും കത്തിനശിച്ചിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബൈക്കുകള്‍ വാടക്ക് കൊടുക്കുന്ന സ്ഥാപനമാണിത്. ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ഇവരുടെ ഷോറൂമുകളുണ്ട്. തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...