Thursday, July 3, 2025 8:51 am

കോവിഡ് കാലഘട്ടത്തിൽ ഭർത്താവ് മരിച്ച തേക്കുതോട് സ്വദേശി സുഷമക്ക് അദാലത്തിൽ പെൻഷൻ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡ് കാലഘട്ടത്തിൽ ഭർത്താവ് മരിച്ച തേക്കുതോട് സ്വദേശി സുഷമക്ക് ഇന്ന് കോന്നി താലൂക്ക് തല അദാലത്തിൽ പെൻഷൻ അനുവദിച്ചു. കോവിഡ് കാലത്ത് ഗ്രഹനാഥൻ മരിച്ചു കഴിഞ്ഞാൽ വിധവായ ഭാര്യക്ക് 5000 രൂപ മാസം അനുവദിച്ചു കൊടുക്കാമെന്നും പെൻഷൻ നൽകാമെന്നും സർക്കാരിന്റെ പ്രഖ്യാപനം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. നിരവധി തവണ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും കയറി ഇറങ്ങി എങ്കിലും ഇവരുടെ പരാതി പരിഹരിക്കാൻ ആരും തന്നെ തയ്യാറായില്ല. പഞ്ചായത്ത് വില്ലേജ് അധികാരികൾ ഇവർ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്ന സർട്ടിഫിക്കറ്റ് നൽകണം എന്ന് ആവശ്യപെടുകയും ചെയ്തിരുന്നു. ഇതെല്ലാം ബന്ധപെട്ടവർക്ക് നൽകിയിട്ടും 5000 രൂപ പെൻഷൻ അനുവദിച്ചു നൽകിയിരുന്നില്ല. തുടർന്നാണ് കോന്നി തലൂക്ക് തല അദാലത്തിൽ സുഷമ മന്ത്രി പി രാജീവിന് പരാതി നൽകുകയും ബി പി എൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും ചെയ്തതോടെ ഉടൻ തന്നെ നടപടികൾ സ്വീകരിക്കാൻ തണ്ണിത്തോട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ നിയമ തടസങ്ങൾ നീക്കി ഇവർക്ക് പ്രതിമാസം 5000 രൂപ അനുവദിച്ചു നൽകുവാൻ മന്ത്രി ഉത്തരവിടുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...