സുശാന്ത് സിങ്ങിന്‍റെ മരണം ; മുൻ സംവിധാന സഹായി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ് പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധാന സഹായി ഋഷികേശ് പവാർ അറസ്റ്റിൽ. നർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം മുതൽ ഇയാൾ ഒളിവിലായിരുന്നു. സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് എൻ.സി.ബി അന്വേഷിക്കുന്ന മയക്കുമരുന്നു കേസിൽ ഋഷികേശ് പവാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും മുംബൈ സെഷൻസ് കോടതി തള്ളി. തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പവാറിന്‍റെ ചെമ്പൂരിലുള്ള വീട്ടിൽ എത്തിയെങ്കിലും പവാർ സ്ഥലം വിട്ടിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബറിൽ സുശാന്തുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തിൽ പവാറിനേയും എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിൽ സുശാന്ത് സിങ്ങിന് മയക്കു മരുന്ന് എത്തിച്ചു നൽകിയതിൽ ഇയാളുടെ പങ്ക് പുറത്തായിരുന്നു. ജനുവരി എട്ട് മുതൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ പവാറിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പണത്തിനു വേണ്ടി മയക്കു മരുന്ന് സംഘടിപ്പിച്ച് സുശാന്തിന് എത്തിച്ചു നൽകുകയാണ് ഋഷികേശ് പവാർ ചെയ്തിരുന്നത് . ഇക്കാര്യം സുശാന്തിന്റെ ജോലിക്കാരിലൊരാളായ ദീപേഷ് സാവന്ത് എൻ.സി.ബിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. ഋഷികേശ് പവാറിനെ ബുധനാഴ്ച കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...