തൃത്താലയില്‍ മാതാവിനെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :തൃത്താല ആലൂരില്‍ മാതാവിനെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്. ശ്രീജയേയും മക്കളേയും ചൊവ്വാഴ്ച അഞ്ച് മണി മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി കാണിച്ച്‌ വീട്ടുകാര്‍ തൃത്താല പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെയാണ് ബന്ധുക്കള്‍ മൂത്ത കുട്ടിയുടെ മൃതദേഹം കിണറ്റിലെ വെള്ളത്തില്‍ പൊന്തി കിടക്കുന്ന നിലയില്‍ കണ്ടത്തിയത്.

ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി മുരളീധരന്‍, തൃത്താല സി ഐ വിജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഷൊര്‍ണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൂവരുടേയും മൃതദേഹം കരക്കെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശ്രീജയുടെ ഭര്‍ത്താവ് യതീന്ദ്രന്‍ മേഴത്തൂര്‍ സ്വദേശിയാണ്. കുടുംബപരമായി വഴക്കിടല്‍ പതിവാണെന്നും അതിനാല്‍ ഇടയ്ക്ക് സ്വന്തം വീട്ടില്‍ ശ്രീജ വന്നു പോകാറുണ്ടെന്നും കഴിഞ്ഞ നാല് മാസമായി ഭര്‍ത്താവുമായി അകല്‍ച്ചയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...