സംയുക്ത തൊഴിലാളി യൂണിയനുകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ  നേതൃത്വത്തില്‍ റാന്നി പോസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എ.ഐ. ടി.യു.സി സംസ്ഥാന ട്രഷറര്‍ എം.വി വിദ്യാധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍ 2020 പിന്‍വലിക്കുക, റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്ക്കരണം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക, ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 750 രൂപ വീതം നല്‍കുക, ദരിദ്ര വിഭാഗങ്ങള്‍ക്ക് ആളൊന്നിന് 10 കിലോ വീതം ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ജോര്‍ജ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ആര്‍ പ്രസാദ്, എ.ജി ആനന്ദന്‍ പിള്ള, വി.കെ സണ്ണി, ടി.പി അനില്‍കുമാര്‍, മുരളി മേപ്രത്ത്, ജോജോ കോവൂര്‍, എ.ജി ഗോപകുമാര്‍, പി.എം ചാക്കോ, സന്തോഷ് ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, വിപിന്‍ പൊന്നപ്പന്‍, ജെയിംസ് ജോണ്‍, എ.സി തങ്കച്ചന്‍, മോനായി പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...