പെരുനാട്ടിൽ പിതാവിനെയും മകനെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: അയല്‍വാസികള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ പിതാവിനെയും മകനെയും ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. അയല്‍വാസിയായ വാവോലില്‍ പ്രസാദ് (50) ആണ് പെരുനാട് പോലീസിന്‍റെ പിടിയിലായത്. ഇന്ന് രാത്രി ഒമ്പതു മണിയോടെ കണ്ണംമ്പള്ളി പഞ്ചാരമുക്കില്‍ നിന്നുമാണ് പ്രതി അറസ്റ്റിലായത്. അയല്‍വാസികളായ പൊന്നമ്പാറ കിഴക്കേചരുവില്‍ കെ.കെ സുകുമാരന്‍(65), മകന്‍ കെ.എസ് സുനില്‍കുമാര്‍(42) എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ത്രീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാമ്പാറ സ്വദേശിയായ പ്രസാദിന്‍റെ ഭാര്യ വീടിന്‍റെ മുറ്റത്ത് ചത്ത കോഴിയുടെ തലകണ്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പകല്‍ സമയം ഉണ്ടായ വഴക്കിന്‍റെ ഭാഗമായാണ് രാത്രിയില്‍ ആക്രമണം നടന്നത്. മണ്‍വെട്ടി പോലുള്ള മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ചതാണ് പരിക്ക് ഗുരുതരമാവാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...