പെൺകുട്ടി സുഹൃത്തുമായുള്ള അടുപ്പത്തിനെ തുടർന്ന് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടി സുഹൃത്തുമായുള്ള അടുപ്പത്തിനെ തുടർന്ന് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച പ്രതി ദീപകിനെ പോലീസ് പിടികൂടി. വർക്കല റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അക്രമം. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും ട്രെയിനിൽ കാമുകിക്കൊപ്പം ഇറങ്ങിയപ്പോൾ ഋഷിജിത്ത് എന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയും ചെയ്തു. തുടർന്ന് സംഘം കടന്നു കളഞ്ഞു.

ഇന്ന് രാവിലെ ദീപകിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ആക്രമണ കാരണം വ്യക്തമായത്. എട്ടുവർഷമായി ദീപകിനും പെൺകുട്ടിയും സൗഹൃദത്തിലായിരുന്നു. പിന്നീട് പെൺകുട്ടി ഋഷിജിത്തുമായി അടുത്തു. പെൺകുട്ടിയുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഋഷിജിത്ത് അനുസരിച്ചില്ല. തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ദീപക് പോലീസിന് മൊഴി നൽകി. കഴുത്തിനും തലയ്ക്കും ഗുരുതരമായ പരിക്കുകളോടെ ഋഷിജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴയിൽ സ്വകാര്യ കോൾ സെന്‍ററിലെ ജീവനക്കാരിയാണ് യുവതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...