ക്രിസ്മസ് ദിനത്തിൽ ഇടുക്കി പാമ്പനാറ്റിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ക്രിസ്മസ് ദിനത്തിൽ ഇടുക്കി പാമ്പനാറ്റിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ. പട്ടുമുടി സ്വദേശി ആബിദാണ് പിടിയിലായത്. പലചരക്ക് കട കുത്തി തുറന്നാണ് ഇയാൾ പണം കവർന്നത്. പാമ്പനാർ ടൗണിൽ പ്രവർത്തിക്കുന്ന മാത സ്റ്റോർസിൽ വ്യാഴാഴ്ച പുലർച്ചയാണ് കവർച്ച നടന്നത്. സിസിടിവി മറച്ചതിനുശേഷം കട കുത്തിത്തുറക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ചശേഷം പിൻവാതിലിലൂടെ പ്രതി രക്ഷപ്പെട്ടു.

പിരുമേട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആബിദ് കുടുങ്ങിയത്. ഇയാൾ ഒറ്റയ്ക്കാണ് മോഷണം നടത്തിയത്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ എല്ലാ ശ്രമങ്ങളും പ്രതി നടത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...