തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വയോധികയുടെ വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. എന്നാൽ പോലീസ് മോഷണ വിവരം അറിയുന്നത് വൈകുന്നേരം ആറരയ്ക്കാണ്. മോഷ്ടിച്ച ആഭരണങ്ങൾ ചാലയിലെത്തി വിറ്റു. പണം മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. പുലർച്ചെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കടയും വീടും ഒരേ കെട്ടിടത്തിലാണ്. താഴെയാണ് മധു നടത്തുന്ന ബേക്കറിയുള്ളത്. ഈ കെട്ടിടത്തിന്റെ മുകളിലാണ് 63കാരിയായ ഉഷാകുമാരി വാടകയ്ക്ക് താമസിക്കുന്നത്. ഇവർ മക്കളുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഉച്ചയ്ക്ക് ഇവർ ഉറങ്ങുന്ന സമയത്താണ് മധു വീടിനകത്ത് കയറി കെട്ടിയിട്ട് മോഷണം നടത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























