സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ് പ്രതി പിടിയിൽ. ചേലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് മാവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരെ ഇർഫാൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അയൽവാസിയായ സഹോദരങ്ങൾക്ക് നേരെ കൊലപാതകശ്രമം. സഹോദരനെ മർദിച്ചതിന്റെ പ്രതികാരം തീർക്കാൻ വന്ന യുവാക്കളെയാണ് ഇയാൾ കാറിടിപ്പിച്ചത്. ഇവരുടെ സഹോദരനായ തൻസിഫുമായുള്ള (21) സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഇയാളെ ഇർഫാൻ വീട്ടിൽക്കയറി മർദിച്ചിരുന്നു.

സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് തിരിച്ചുപോവുന്നതിനിടെ തസ്നീം, തൻസീൽ എന്നിവർ ഇർഫാനെ തടഞ്ഞുനിർത്തുകയും സഹോദനെതിരായ ആക്രമണം ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരെയും ഇർഫാൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. തൻസീലിന് തലയോട്ടിക്കും നട്ടെലിനുമാണ് പൊട്ടലേറ്റത്. തസ്‌നീമിന് ഇടുപ്പെല്ലിന് പൊട്ടലേൽക്കുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇരുവരും കോഴിക്കോട് മെഡി. കോളജിൽ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...