കവരൈപ്പേട്ട ട്രെയിന്‍ അപകടം ; സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് തിരുവള്ളൂവർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംശയമുണ്ട്. റെയില്‍വേയുടെ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് സംഘം ഇന്ന് കവരൈപേട്ടയിലെത്തി നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ സര്‍ക്യൂട്ട് ബോക്‌സ് മുന്‍പേ ഇളകിയതായി കണ്ടെത്തിയത്. സിഗ്നൽ ആൻഡ് ടെലിക്കോം, എഞ്ചിനീയറിങ് ആൻഡ് ഓപ്പറേഷൻ വിഭാഗം ഉദ്യോഗസ്ഥർ ആണ് എത്തിയത്. ഇന്റര്‍ലോക്കിംഗ് സംവിധാനത്തേയും മറ്റ് സുരക്ഷാ സംവിധാനങ്ങളേയും അട്ടിമറിക്കാന്‍ നീക്കം നടന്നതായും റെയില്‍വേ അധികൃതര്‍ സംശയിക്കുന്നുണ്ട്. ഇന്ന് ഉച്ച മുതല്‍ വൈകീട്ട് വരെയാണ് പരിശോധനകള്‍ നടന്നത്. അട്ടിമറിയാണോ എന്ന സംശയത്തില്‍ എന്‍ഐഎ കൂടുതല്‍ പരിശോധനകള്‍ നടത്തും. അപകടത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ ആരംഭിച്ചിരുന്നു. ദക്ഷിണ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇ എം ചൗധരി അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...