മാവേലി സ്റ്റോറിൽ നിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാവേലി സ്റ്റോറിൽ നിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചേർത്തല താലൂക്ക് കടക്കരപ്പള്ളിയിൽ മാവേലിസ്റ്റോർ നടത്തിയിരുന്ന എൻ പൊന്നനെയാണ് കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്. 1997ലാണ് കേസിനാസ്പദമായ സംഭവം.120 ക്വിന്റൽ പഞ്ചസാര തിരിമറി നടത്തിയ കേസിൽ സർക്കാരിന് 1,25000 രൂപ നഷ്ടമുണ്ടാക്കിയതിന് ആലപ്പുഴ വിജിലൻസ് യൂണിറ്റാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പൊന്നൻ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതോടെ വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാൻ 2010ലാണ് ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് പൊന്നൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതോടെ ശിക്ഷയിൽ ഇളവ് വരുത്തി വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാനും കോടതിയിൽ കീഴടങ്ങാനും ഉത്തരവിട്ടു. ഇതിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ ശനിയാഴ്ച രാവിലെ 10.20ന് ചേർത്തലയിലെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...