സെക്സ് റാക്കറ്റ് കണ്ണികളെന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്. രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് പേരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ജഗത, സെറീന, വിപിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ഇടപാടുകാർക്ക് ഇവർ കാഴ്ചവച്ചെന്നാണ് പോലീസ് നൽകുന്ന സൂചന. ഈ സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ,

ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്‌. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ താമസിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. പെണ്‍കുട്ടി നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...