ഇടുക്കി: കാമുകി വാങ്ങിനൽകിയ ബൈക്ക് തിരികെ നൽകാത്തതിനെത്തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. യുവതി ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. പ്രണയ ബന്ധം അവസാനിച്ചതിന് പിന്നാലെയായിരുന്നു കാമുകി ബൈക്ക് യുവാവിനോട് തിരികെ ചോദിച്ചത്. എന്നാൽ ബൈക്ക് വിട്ടുനൽകാൻ യുവാവ് തയ്യാറായിരുന്നില്ല. ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24) മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത് വി ജെ (25)തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24)പാലക്കാട് കുഴൽമന്ദം സ്വദേശി അനു സി എം ( 22 ) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് 21 വയസുകാരനായ ഭൂമിയാങ്കുളം സ്വദേശി ജിൻസ് ഷാജിക്ക് കുത്തേറ്റത്. കുത്തിയ ശേഷം നാലുപേരും കാറിൽ കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ എറണാകുളത്തുനിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. കുത്തേറ്റ യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുന്നവരാണ് പിടിയിലായത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























