ഹിജാബ് നീക്കാന്‍ വിസമ്മതിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടകയില്‍ എസ്‌എസ്‌എല്‍സി പരീക്ഷാ മേല്‍നോട്ടത്തിനെത്തിയ (ഇന്‍വിജിലേറ്റര്‍) അദ്ധ്യാപികയെ, ഹിജാബ് നീക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ബെംഗളൂരുവിലെ കെ.എസ്.ടി.വി ഹൈസ്‌കൂള്‍ അദ്ധ്യാപിക നൂര്‍ ഫാത്തിമയ്ക്ക് എതിരെയാണ് നടപടി. ബാഗല്‍കോട്ടില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ മടങ്ങി. പലയിടങ്ങളിലും ഹിജാബ് അണിഞ്ഞെത്തിയ കുട്ടികള്‍ ഇതു നീക്കിയ ശേഷം പരീക്ഷയെഴുതി.

ബെളഗാവിയിലും മറ്റും വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാന്‍ ജനപ്രതിനിധികള്‍ പൂക്കളുമായി എത്തിയിരുന്നു. ഹുബ്ബള്ളിയിലെ സ്‌കൂളില്‍ സാധാരണ വേഷവും ഹിജാബും ധരിച്ചെത്തിയ പെണ്‍കുട്ടിക്ക് യൂണിഫോം അണിഞ്ഞു വരാന്‍ അധിക സമയം അനുവദിച്ചു. വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവച്ചതോടെ, എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് യൂണിഫോം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. 3444 പരീക്ഷാ കേന്ദ്രങ്ങള്‍ക്കു ചുറ്റും നിരോധനാജ്ഞയും കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...