ഭൂമി ഏറ്റെടുത്ത് പണയം വെയക്കുന്നതിനാണെന്ന് ചെന്നിത്തല പറഞ്ഞത് സത്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെന്നിത്തല പറഞ്ഞത് സത്യമാകുന്നു. ഭൂമി ഏറ്റെടുത്ത് പണയം വെയക്കുന്നതിനാണെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ധനമന്ത്രി പറഞ്ഞതനുസരിച്ച് കെ – റെയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ഭൂമി ഏറ്റെടുത്ത് കാണിച്ചാലെ പദ്ധതിക്കുള്ള പണം കടമായി ലഭിക്കുകയുള്ളു എന്ന്. ഇത് മുന്‍കൂട്ടി ചെന്നിത്തല കണ്ടിരുന്നു. പണത്തിന്റെ ആവശ്യകതയിലേയ്ക്ക് നാട്ടുകാരുടെ ഭൂമി നിര്‍ബന്ധ പൂര്‍വ്വം പിടിച്ചടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. കെ – റെയില്‍ പദ്ധതിയ്ക്ക് വേണ്ടി വായ്പ ലഭിക്കണമെങ്കില്‍ ആദ്യം സ്ഥലങ്ങള്‍ വാങ്ങിയതായി കാണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കെ – റെയിലാണ് ഇതിനെക്കുറിച്ച്‌ വ്യക്തമാക്കിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മൊത്തം 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളതെന്നും, 2019 ല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച്‌ റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കെ  – റെയില്‍ പറയുന്നു. ‘കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മെമ്മോറാണ്ടം അനുസരിച്ച്‌, തത്ത്വത്തില്‍ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രാഥമിക നടപടികള്‍ ആരംഭിക്കാം. തത്ത്വത്തില്‍ അംഗീകാരം ലഭിക്കുന്ന പദ്ധതികള്‍ക്ക് നിക്ഷേപത്തിന് മുന്നോടിയായുള്ള നടപടികള്‍ ആരംഭിക്കാമെന്നാണ് റെയില്‍വേ നയം’, എന്ന് കെ – റെയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഭൂമി ഏറ്റെടുത്താല്‍ പണം വായ്പ തരാമെന്നാണ് കേന്ദ്രത്തിന്റെ മറുപടി. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നുവരുന്നതെന്ന് കെ – റെയില്‍ അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...