റൂട്ട് തെറ്റിച്ചെന്ന പേരിൽ സസ്പെൻഷൻ ; പോലീസ് സേനയിൽ പ്രതിഷേധം – നടപടിയാവശ്യപ്പെട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ റൂട്ട് തെറ്റിച്ചെന്ന പേരിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തതിൽ വൻ വിവാദം. തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി മറ്റൊരു വഴിയ്ക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്പെൻഡ് ചെയ്യുന്നത് നീതിയല്ലെന്ന വികാരമാണ് പോലീസ് സേനയ്ക്കുള്ളിൽ. വിശദീകരണം പോലും ചോദിക്കാതെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തത്. എന്നാല്‍ നടപടിക്ക് നിർദ്ദേശിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.   പോലീസുകാർക്കെതിരെ നടപടിയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിശദീകരിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

മന്ത്രിയുടെ ഗണ്‍മാനായ സാബുവിന്‍റെ പരാതിയിലാണ് രണ്ട് പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയതെന്നാണ് വിവരം. കൺട്രോൾ റൂമിൽ വിളിച്ച ശേഷം ഒരു എഡിജിപിയെയും സാബു വിളിച്ചു. പിന്നാലെ നടപടി.  ഇതാണ് സേനയ്ക്കുള്ളിലെ അമർഷത്തിന് പ്രധാന കാരണവും. വിവാദത്തിനിടെയാണ് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടികയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ് ഐ സാബുരാജൻ ഇടംനേടിയത്.

പോലീസുകാരെ തള്ളിപ്പറയാതെയുള്ള നിലപാടാണ് മന്ത്രിയും ഇന്ന് സ്വീകരിച്ചത്. മന്ത്രി ഇന്നലെ നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. എസ്കോർട്ട്, കൺട്രോൾ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഗ്രേഡ് എസ് ഐ സാബു രാജനും മറ്റൊരു സിപിഒ  സുനിലുമായിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പോലീസ് സംഘടനകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....

നേപ്പാൾ പ്രളയ ദുരന്തം : മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....