ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ എന്ന വ്യാജേന കൈക്കൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ എന്ന വ്യാജേന കൈക്കൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒ, ഗ്രേഡ് എഎസ്‌ഐ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. 6,60000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന നടത്തി. ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ തട്ടിപ്പ് കേസില്‍ കുറുപ്പംപടി സ്വദേശിക്ക് നോട്ടീസ് നല്‍കാനാണ് ഗുജറാത്ത് പോലീസ് എത്തിയത്. ഇവരെ സഹായിക്കാന്‍ കുറുപ്പംപടിയിലെ സിപിഒമാരെ വിട്ടുനല്‍കി.

ഡിജിറ്റല്‍ തട്ടിപ്പിന്റെ പണം എത്തിയ അക്കൗണ്ട് ഉടമയെ കണ്ടെത്തി നോട്ടീസ് നല്‍കി. ഇയാളെ ചോദ്യംചെയ്തത് വഴി മറ്റൊരാള്‍ക്ക് വേണ്ടിയാണ് പണം എടുത്തു നല്‍കിയതെന്ന് കുറുപ്പംപടി പോലീസിനോട് പറഞ്ഞു. പോലീസ് ഇയളെ തേടി വീട്ടില്‍ എത്തി. സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസില്‍ പ്രതിയാണെന്നും കേസ് ഒതുക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടത്. അറസ്റ്റ് യുവാവ് 6 ലക്ഷത്തി അറുപതിനായിരം രൂപ കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...