ജോലി സമയത്ത് മദ്യപിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജോലി സമയത്ത് മദ്യപിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബംഗളൂരു റിസര്‍വേഷന്‍ കൗണ്ടര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജിന് സസ്‌പെന്‍ഷന്‍. കോഴിക്കോട് താമരശേരി യൂണിറ്റിലെ ഇന്‍സ്‌പെക്ടറും ബംഗളൂരു കൗണ്ടറിന്റെ ചുമതലക്കാരനുമായിരുന്ന വി എം. ഷാജി ജോലി സമയത്ത് മദ്യപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാജിക്കെതിരെ സസ്‌പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിച്ചത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി. പ്രതീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 26ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചു ജോലി ചെയ്യുകയൊ ഓഫിസ് പരിസരത്തു വരികയൊ ചെയ്യരുതെന്ന ചെയര്‍മാന്റെ ഉത്തരവ് നിലനില്‍ക്കെയാണ് 24 മണിക്കൂര്‍ കൗണ്ടര്‍ ചുമതലയുള്ള ഷാജി ഓഫീസില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള റൂമില്‍ വെച്ച്‌ സുഹൃത്തിനൊപ്പം മദ്യപിച്ചത് എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. 1960 ലെ സിവില്‍ സര്‍വ്വീസ് ചട്ടം 10 പ്രകാരമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

അന്യ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെയും ബസുകളുടെയും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷാ ചുമതലയുള്ള പ്രതിനിധിയാണ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് എന്നിരിക്കെയാണ് കൃത്യ വിലോപം കാണിച്ചത്. പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെയുള്ള സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ  ഷെഡ്യൂളുകള്‍ ഉറപ്പു വരുത്തി അയയ്ക്കുന്നത് ഇന്‍സ്‌പെക്ടറുടെ ചുമതലയാണ്.

വി എം. ഷാജിയുടേത് ഗുരുതരമായ അച്ചടക്ക ലംഘനവും ചട്ടലംഘനവും സ്വഭാവ ദൂഷ്യവുമാണെന്നതു പരിഗണിച്ചാണ് കര്‍ശന നടപടി. താമരശേരി ഡിവിഷനിലെ ഇന്‍സ്‌പെക്ടറായ ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബത്തേരി ഡിവിഷനില്‍ ജോലി അറേഞ്ച്‌മെന്റിന്റെ ഭാഗമായി എത്തിയത്. തുടര്‍ന്ന് ഇവിടെ നിന്ന്  ബംഗളുരു ഡിവിഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു. മദ്യപിച്ചു ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഇയാള്‍ക്കെതിരെയുള്ള നടപടി എന്നും വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...