പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി ; സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും. മുന്നണിയുടെ പ്രകടനപത്രികയും ഉടന്‍ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണം നടത്തും. ചില മണ്ഡലങ്ങളില്‍ ഒഴികെ ബാക്കിയെല്ലാ സ്ഥാനാര്‍ത്ഥികളേയും ഇടത് മുന്നണി പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുന്‍പ് ആദ്യഘട്ട പ്രചാരണം ആരംഭിച്ച് മേല്‍ക്കൈ നേടാനാണ് ഇടത് മുന്നണി ശ്രമം. സ്ഥാനാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പ്രചാരണം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.

മിക്ക ജില്ലകളിലും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനാണ് മുന്നണി ആലോചിക്കുന്നത്. തുടര്‍ന്ന് പ്രധാന നേതാക്കളുടെ സംസ്ഥാന പര്യടനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളിലും പ്രചാരണത്തില്‍ പങ്കെടുക്കും. കാനം രാജേന്ദ്രന്‍, എ. വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, ജോസ് കെ. മാണി എന്നിവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. സീതാറാം യെച്ചൂരി, എച്ച്. രാജ, ശരദ് പവാര്‍, എച്ച്.ഡി. ദേവഗൌഡ എന്നിവരും വിവിധ സമയങ്ങളിലായ പ്രചരണത്തിന്റെ ഭാഗമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...