സംശയരോഗം കൊലപാതകത്തിൽ കലാശിച്ചു : തൃശ്ശൂരിൽ യുവതിയെ ഭർത്താവ് കൊലപെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംശയരോഗത്തെത്തുടർന്നാണ് ഭാര്യയായ ഉണ്ണിമായയെ ഭർത്താവ് ശിവപ്രസാദ് കൊലപെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ പ്രണയ വിവാഹം ആയിരുന്നു. ഏറെ കാലമായി ഇരുവർക്കും ഇടയിൽ വഴക്ക് നിലനിന്നതായും പോലീസ് പറഞ്ഞു. ഉണ്ണിമായയെ കൊലപ്പെടുത്തിയ വിവരം ശിവപ്രസാദ് തന്നെ തന്റെ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു എന്നും പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദിന്റെ അമ്മയാണ് ആദ്യം ഉണ്ണിമായയുടെ മൃതദേഹം കണ്ടത്.

ശിവപ്രസാദിന്റെ കടുത്ത സംശയരോഗമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഭാര്യയുടെ മൊബൈൽ ഫോൺ വരെ ശിവപ്രസാദ് വാങ്ങി വെച്ചിരുന്നു. ആറുമാസം മുൻപും സമാനമായ രീതിയിൽ ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തുഞെരിക്കാൻ ശ്രമിച്ചിരുന്നതായും അന്ന് പരിക്കേറ്റ ഉണ്ണിമായ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പൂങ്കുന്നത്തെ എയർ കണ്ടീഷൻ സർവീസ് സെന്ററിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏഴ് വർഷം മുൻപാണ് ഉണ്ണിമായയും തൃശ്ശൂർ ശക്തൻ മാർക്കറ്റിലെ തൊഴിലാളിയായ ശിവപ്രസാദും വിവാഹിതരായത്. ഇവർക്ക് മൂന്നര വയസ്സുള്ള ഒരു മകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...