മൂന്നാറിൽ അൾട്രാവയലറ്റ് സൂചിക ഒൻപതിലേക്ക് : കേരളത്തിൽ നാല് മേഖലകളിൽ അതീവ ജാഗ്രത

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കേരളത്തിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തീവ്രത വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മുന്നാറിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 11.16-ഓടെ മൂന്നാറിലെ യു.വി. സൂചിക ഒൻപതിൽ എത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ എട്ടിൽ തുടർന്ന സൂചിക ഒൻപതിലേക്ക് ഉയർന്നത് അതീവ ഗൗരവകരമായാണ് അധികൃതർ കാണുന്നത്. യു.വി. സൂചിക 11-ലേക്ക് എത്തുകയാണെങ്കിൽ മൂന്നാറിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും അധികൃതർ പറയുന്നു. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.

മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ നാല് പ്രദേശങ്ങൾ നിലവിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. മൂന്നാർ, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീവിടങ്ങളിലാണ് യു.വി. സൂചിക എട്ടോ അതിനു മുകളിലോ ആയി തുടരുന്നത്. കണ്ണൂരിലെ ധർമ്മടത്ത് കഴിഞ്ഞ ദിവസങ്ങളിൽ സൂചിക എട്ടിൽ എത്തിയെങ്കിലും നിലവിൽ അത് അഞ്ചായി കുറഞ്ഞത് നേരിയ ആശ്വാസമായിട്ടുണ്ട്.ആരോഗ്യ പ്രശ്നങ്ങളും മുൻകരുതലുകളും ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിആർഡിയിലെ വിവാദ എഐഒ നിയമനം ; പിഎസ്‍‌സിക്കും വീഴ്ച

0
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ്...

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...