സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ട കേസ് : മൂന്നുപേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രകാന്ത് റദ്ദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾ പോലീസ് കസ്റ്റഡിയിൽ. നോർത്ത് 24 പർഗാനസ് ജില്ലയിലെ മൈക്കിൾ നഗറിൽ വെച്ചാണ് ചന്ദ്രകാന്ത് റദ്ദിന് നേരെ ആക്രമണമുണ്ടായത്. വർഷങ്ങളായി സുവേന്ദു അധികാരിയോടൊപ്പം പ്രവർത്തിക്കുന്ന ചന്ദ്രകാന്ത് റദ്ദ് മുൻപ് എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന ആളാണ്.

ജോലി കഴിഞ്ഞ് സ്കോർപ്പിയോ കാറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അക്രമികൾ ഇദ്ദേഹത്തെ ലക്ഷ്യം വെച്ചത്. നാല് ബൈക്കുകളിലായി എത്തിയ അക്രമികളിൽ രണ്ട് ബൈക്കുകളിൽ ഉള്ളവരാണ് വാഹനത്തിന്റെ ഇരുവശത്തുനിന്നും വെടിയുതിർത്തത്. സ്കോർപ്പിയോ കാറിന് മുന്നിൽ മറ്റൊരു കാർ പെട്ടെന്ന് നിർത്തിച്ച് വേഗത കുറപ്പിച്ചു കൊണ്ടാണ് അക്രമികൾക്ക് വെടിവെക്കാൻ സൗകര്യം ഒരുക്കി നൽകിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കാർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...

അടിയന്തരാവസ്ഥ തടവുകാർക്ക് ‘ലോക് തന്ത്ര സേനാനി സമ്മാൻ’; പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

0
കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍...

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകന് സസ്‌പെന്‍ഷന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ...

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ നടപടി; സാവൻ മാസത്തിൽ ചിക്കൻ ബിരിയാണി വിറ്റ കട തകർത്തു

0
ലഖ്‌നൗ: 'സാവന്‍' മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിരിയാണി...