കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ പത്താം തീയതി പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഈ മാസം പത്താം തീയതി ഞായറാഴ്ച എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ഇന്ദിരാഭവനിൽ ചേർന്ന നിയമസഭാ കക്ഷി യോഗം പാസാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി നിലവിൽ കോൺഗ്രസിനുള്ളിൽ മൂന്ന് പ്രധാന പേരുകളാണ് ഉയർന്നുവരുന്നത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെയാണ് പരിഗണിക്കുന്നത് .

എഐസിസി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാലിന് ദേശീയ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും കെ. സുധാകരൻ എംപിയുടെ പിന്തുണയും അനുകൂല ഘടകങ്ങളാണ്. തിരഞ്ഞെടുപ്പ് പോരാട്ടം നയിച്ച വ്യക്തി എന്ന നിലയിൽ വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ജനവികാരം മാനിച്ചായിരിക്കണം തീരുമാനമെന്ന മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാട് സതീശനുള്ള പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റിയും ഭരണപരിചയവും പരിഗണിക്കുമ്പോൾ അദ്ദേഹത്തെ മാറ്റിനിർത്താൻ കഴിയില്ലെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്.

എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഓരോ എംഎൽഎമാരെയും നേരിൽ കണ്ട് അഭിപ്രായം തേടുന്നുണ്ട്. എംഎൽഎമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. എംഎൽഎമാരായ ഷാഫി പറമ്പിൽ, സന്ദീപ് വാര്യർ തുടങ്ങിയവർ നിരീക്ഷകരെ കണ്ടെങ്കിലും തങ്ങൾ ആരെയാണ് പിന്തുണച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ മുക്ത : അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശികൾ പിടിയിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ...

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന്...

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത്...

ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ...

0
ദില്ലി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം...

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
കണ്ണൂർ: ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളി...