അപര്‍ണ ഒരു ദിവസം മുഴുവന്‍ കാത്തിട്ടും ചാക്കോച്ചന്‍ വന്നില്ല ; കുഞ്ചാക്കോ ബോബനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുഞ്ചാക്കോ ബോബനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ‘പദ്മിനി’ സിനിമയുടെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷനില്‍ പങ്കെടുക്കാതെ നടന്‍ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്ന ആരോപണത്തിന് പിന്നാലെ ഒരു അഭിമുഖത്തിലായിരുന്നു സുവിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിമയുടെ ടീസര്‍, ഓഡിയോ ലോഞ്ച് തുടങ്ങി ഒരു ഓഫ്ലൈന്‍ മാര്‍ക്കറ്റിങ് മാര്‍ക്കറ്റിങ് പരിപാടികള്‍ക്കും ചാക്കോച്ചന്‍ സഹകരിച്ചിട്ടില്ല. ഒരു പടം ഓഫ്ലൈനില്‍ മാര്‍ക്കറ്റ് ചെയ്‌തെങ്കില്‍ മാത്രമേ ഫാമിലി ഓഡിയന്‍സ് അടക്കമുള്ളവരിലേക്ക് അത് എത്തുകയുള്ളൂ. ചാക്കോച്ചന്റെ അസാന്നിധ്യം സിനിമയെ നല്ലരീതിയില്‍ ബാധിച്ചിട്ടുണ്ട്. നായകന്റെ താരപരിവേഷം കണ്ടാണല്ലോ ആളുകള്‍ ആദ്യം സിനിമ ശ്രദ്ധിക്കുന്നത്.

ദേശീയ അവാര്‍ഡ് നേടിയ സംവിധായകനും നടിയുമാണ് ഈ സിനിമയിലുള്ളത്. സെന്ന ഹെഗ്ഡെയും അപര്‍ണ ബാലമുരളിയും നൂറുശതമാനം ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അപര്‍ണ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം ആറുമണി വരെ ക്രൗണ്‍ പ്ലാസയില്‍ ഇന്റര്‍വ്യൂ, പ്രൊമോഷന്‍ വര്‍ക്കുകള്‍ക്കായി കാത്തിരുന്നു. അദ്ദേഹം എത്തിയില്ല. മറ്റ് ആര്‍ട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ല. അവരുടെ സമയത്തിനും വിലയുണ്ട്. സെല്‍ഫ് റെസ്പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകള്‍ വിവരം പുറത്തുപറയാന്‍ നിര്‍ബന്ധിതരാകുന്നത് – സുവിന്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...