തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ കടുത്ത ആരോപണവുമായി എം.ഡി ബിജു പ്രഭാകര്‍. സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ഉണ്ട്. അവര്‍ക്കാണ് കെ സ്വിഫ്റ്റ് വന്നതില്‍ വലിയ വിഷമം. സ്വിഫ്റ്റ് ബസ് കൊണ്ട് നഷ്ടം സംഭവിക്കുന്നത് സ്ഥിരമായി മാഹിയില്‍നിന്നു മദ്യം കടത്തുന്നവര്‍ക്കും നാഗര്‍കോവിലില്‍നിന്ന് അരി കടത്തുന്നവര്‍ക്കുമൊക്കെയാണ് ബിജു പ്രഭാകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. നടപടിയെടുത്താല്‍ ഒരു പണിയും ചെയ്യില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ നഷ്ടം ആര്‍ക്കാണെന്ന് ജീവനക്കാര്‍ ചിന്തിക്കണം. വണ്ടിയെ കെട്ടിപ്പിടിച്ചു കരയുന്ന ഷോ ഓഫില്‍ താൻ വീണുപോയി. പണ്ടുണ്ടായിരുന്ന രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്നും എം.ഡി മുന്നറിയിപ്പ് നല്കി.
തൊഴിലാളി യൂണിയനുകള്‍ക്കെതിരെയും ബിജു പ്രഭാകര്‍ വിമര്‍ശനമുന്നയിച്ചു. പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെയെടുത്ത് അറബിക്കടലില്‍ കളയുന്നതാണ് സര്‍വിസ് സംഘടനകളുടെ രീതിയെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. എന്ത് പുരോഗമനപരമായി പറഞ്ഞാലും അതിനെ ചിലര്‍ കോടതിയില്‍ ചോദ്യം ചെയ്യും. എന്നിട്ട് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണ്. സ്ഥലം വിറ്റ് കടം തീര്‍ക്കുക എന്നുള്ള നിര്‍ദേശത്തോടു മാത്രമാണ് എതിര്‍പ്പുള്ളത്. ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുകയാണ് കെഎസ്ആര്‍ടിസി ലാഭകരമാക്കാനുള്ള മാര്‍ഗം. കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങള്‍ ഇറക്കിയാല്‍ മാത്രം ഇതു നടപ്പാകില്ല. ജീവനക്കാരെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്തണം. 1243 പേര് പ്രതിമാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല -ബിജു പ്രഭാകര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033