ഇലക്ട്രിക്ക് സ്‍കൂട്ടറുമായി സുസുക്കി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി ഇന്ത്യക്ക് വേണ്ടി പുതി ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ഫീച്ചറുകള്‍ കുറഞ്ഞതും വളരെ താങ്ങാവുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനി നിര്‍മ്മിക്കുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ്, ടിവിഎസ് ബ്രാന്‍ഡുകള്‍ വിപണിയില്‍ അവതരിപ്പിച്ചതെങ്കില്‍ ആകര്‍ഷക വിലയോടുകൂടി സുസുകി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കും. ഇതുവഴി കൂടുതല്‍ വില്‍പ്പനയാണ് ജാപ്പനീസ് ബ്രാന്‍ഡ് ലക്ഷ്യം വയ്ക്കുന്നത്.

ഫ്‌ളോര്‍ബോര്‍ഡിന് താഴെ സ്‌കൂട്ടറിന്റെ കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കും. സീറ്റിനടിയിലാണ് ബാറ്ററി നല്‍കുന്നത്. അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതായിരിക്കും ബാറ്ററി എന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി ബോക്‌സിന് തൊട്ടുതാഴെയാണ് ഇലക്ട്രിക് മോട്ടോര്‍ സ്ഥാപിക്കുന്നത്. സാമാന്യം നല്ല കരുത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ചക്രങ്ങളുടെ രൂപകല്‍പ്പന വളരെ ലളിതമാണ്.

സസ്‌പെന്‍ഷന്‍ ആവശ്യങ്ങള്‍ക്ക് സാധാരണ ഫോര്‍ക്കുകള്‍ ഉപയോഗിച്ചു. മുന്നിലെ ടയറിനേക്കാള്‍ വലുതും വണ്ണമേറിയതുമാണ് പിറകിലെ ടയര്‍. ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിപണി അവതരണം വൈകിയേക്കും.

The post ഇലക്ട്രിക്ക് സ്‍കൂട്ടറുമായി സുസുക്കി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...