കൊവിഡ് കാലത്തും നേട്ടമുണ്ടാക്കി മൈക്രോസോഫ്റ്റ് ; ലക്ഷ്യമിട്ടതിനേക്കാൾ വരുമാനം നേടി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : മൈക്രോസോഫ്റ്റ് കോർപ്പറേഷന് കൊവിഡ് കാലവും നേട്ടത്തിന്റേത്. കമ്പനി പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വരുമാനമാണ് അവർക്ക് നേടാനായത്. കമ്പനിയുടെ ചാറ്റ് ആന്റ് മീറ്റിങ് ആപ്ലിക്കേഷനും എക്സ് ബോക്സ് ഗെയിമിങ് സർവീസിനും ലോകത്താകമാനം ആവശ്യക്കാർ വർധിച്ചതോടെയാണ് ഇത്.

കമ്പനിയുടെ ഓഹരി മൂല്യം ഈ വർഷം 12 ശതമാനത്തിലേറെ വർധിച്ചു. സിഇഒ സത്യ നദെല്ലയുടെ പ്ലാനുകളും വിജയം കണ്ടു. അദ്ദേഹം മുൻഗണന നൽകിയ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾക്ക് ആവശ്യക്കാരേറി. ആമസോൺ വെബ് സർവീസ് ഉയർന്ന സ്വാധീനം ചെലുത്തുന്ന മേഖലയിലാണ് മൈക്രോസോഫ്റ്റിന് ഇക്കുറി നല്ല നേട്ടമുണ്ടാക്കാനായത്.

കൊറോണയുടെ സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ലോകത്താകമാനം മാന്ദ്യത്തിന് സമാനമായ സാഹചര്യം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മൈക്രോസോഫ്റ്റിന് ഈ വെല്ലുവിളിയില്ലെന്ന് തന്നെയാണ് നദെല്ല പറയുന്നത്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയത് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഹാർഡ്‌വെയർ ഡിവൈസുകളുടെയും വിൽപ്പനയിൽ വൻ വർധനവുണ്ടാക്കി. 19 ദശലക്ഷം ആക്ടീവ് യൂസർമാരാണ് കമ്പനിയുടെ എക്സ് ബോക്സ് ലൈവ് ഗെയിമിങ് സർവീസിന് മാത്രം ലഭിച്ചത്.

The post കൊവിഡ് കാലത്തും നേട്ടമുണ്ടാക്കി മൈക്രോസോഫ്റ്റ് ; ലക്ഷ്യമിട്ടതിനേക്കാൾ വരുമാനം നേടി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...