നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ചരക്കുലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പൊയിനാച്ചി: നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ചരക്കുലോറിക്കടിയില്‍പ്പെട്ട് ക്ലീനര്‍ യുവാവിന് ദാരുണാന്ത്യം. അതേസമയം ലോറിയുടെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കരിച്ചേരി വളവില്‍ വെള്ളിയാഴ്ച ഏഴരയോടെയാണ് അപകടം. ആന്ധ്ര ഗൂഡല്ലൂര്‍ ചിന്താപ്പള്ളി സ്വദേശി വിജയ്‌കുമാര്‍ എന്നയാളാണ് (30)മരിച്ചത്.

കുറ്റിക്കോലില്‍നിന്ന് കശുവണ്ടി കയറ്റി പൊയിനാച്ചി ദേശീയപാതയിലേക്ക് വരികയായിരുന്ന സമയത്താണ് ലോറി അപകടത്തില്‍പ്പെട്ടത്. കരിച്ചേരിയിലെ യു ടേണ്‍ വളവ് തിരിയാതെ ലോറി നേരെ പോയി നൂറടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വളവ് കഴിഞ്ഞ് താഴെയുള്ള റോഡിലേക്കാണ് ലോറി വീണത്. ഡ്രൈവര്‍ രാമകൃഷ്ണ ഉടന്‍തന്നെ ചാടി രക്ഷപ്പെട്ടു.

എന്നാല്‍ ലോറിയുടെ കാബിനില്‍  ഉറങ്ങുകയായിരുന്ന ബാബു ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ലോറി വീഴുന്ന വന്‍ ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇരുട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേന യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

The post നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ചരക്കുലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...