എസ്.വി.പ്രദീപിന്റെ അപകടമരണം ; ആക്ടീവ സ്കൂട്ടര്‍ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹത, ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറിയെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദര്‍ശിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയത് ദുരൂഹത ഉണര്‍ത്തിയിട്ടുണ്ട്.

തിരുവനന്തപുരം  നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയി. തിരുവനന്തപുരം നേമത്തിനടുത്ത് കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നും പോലീസ് പറഞ്ഞു. പ്രദീപിന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന്‍ ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. ഓള്‍ ഇന്ത്യ ഡേിയോ, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം ചാനല്‍ വിട്ടതിന് ശേഷം വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...