ജയിലിലും സ്വപ്‌ന വിഐപി ; കിടക്കാന്‍ കട്ടിലും പഞ്ഞി മെത്തയും : സന്ദീപിന് സന്ദര്‍ശകാനുമതിയും കുറച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​യി​ലി​ലേ​ക്ക്​ മാ​റ്റ​പ്പെ​ട്ട സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വ​പ്​​ന സു​രേ​ഷി​ന്​ കി​ട​ക്കാ​ന്‍ ക​ട്ടി​ല്‍. മ​റ്റൊ​രു പ്ര​തി സ​ന്ദീ​പ്​ നാ​യ​ര്‍​ക്ക്​ സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​ഞ്ഞു. സ​ന്ദീ​പി​ന് ക​ട്ടി​ലി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, സ​ന്ദ​ര്‍ശ​ക​രെ കാ​ണാ​നു​ള്ള അ​വ​സ​ര​വും കു​റ​ഞ്ഞു. കോ​ഫെ​പോ​സ ചു​മ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​യി​ലു​ക​ളി​ലേ​ക്ക്​ മാ​റ്റി​യ​ത്.

അ​ധി​കാ​ര​കേ​ന്ദ്ര​മാ​യി​രു​ന്ന യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റിന്റെ മ​ണ​ക്കാ​ട്ടു​ള്ള ഓ​ഫീ​സി​ല്‍നി​ന്ന്​ വി​ളി​പ്പാ​ട​ക​ലെ​യു​ള്ള അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ലാ​ണ് സ്വ​പ്ന​യു​ടെ ഇ​പ്പോ​ഴ​ത്തെ വാ​സം. ഈ ​ജ​യി​ലി​ല്‍ ആ​കെ 35 ത​ട​വു​കാ​രേ​യു​ള്ളൂ. എ​ല്ലാ ത​ട​വു​കാ​ര്‍ക്കും ക​ട്ടി​ലു​മു​ണ്ട്. കോ​ഫെ​പോ​സ ചു​മ​ത്ത​പ്പെ​ട്ട ഇ​വി​ട​ത്തെ ഏ​ക ത​ട​വു​കാ​രി​യും സ്വ​പ്​​ന​യാ​ണ്.

2019ല്‍ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി 25 കി.​ഗ്രാം സ്വ​ര്‍ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന സെ​റീ​ന ഷാ​ജി​യാ​യി​രു​ന്നു ഇ​തി​നു​മുമ്പ്​ ഈ ​ജ​യി​ലി​ലെ കോ​ഫെ​പോ​സ ത​ട​വു​കാ​രി. സോ​ളാ​ര്‍ കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​രും ദീ​ര്‍ഘ​കാ​ലം ഇ​വി​ടെ​യാ​ണ്​ ക​ഴി​ഞ്ഞ​ത്.

സ​ന്ദീ​പ് നാ​യ​രെ പാ​ര്‍​പ്പി​ച്ച പൂ​ജ​പ്പു​ര സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലെ സ്​​ഥി​തി നേ​രെ മ​റി​ച്ചാ​ണ്. ഇ​വി​ടെ ത​ട​വു​കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ട് ക​ട്ടി​ലെ​ന്ന​ല്ല, അ​ധി​ക സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ത​ന്നെ ല​ഭി​ക്കി​ല്ല.

കോ​ഫെ​പോ​സ ചു​മ​ത്ത​പ്പെ​ട്ട​വ​ര്‍ക്ക്​ ഫോ​ണ്‍വി​ളി​ക്കും സ​ന്ദ​ര്‍ശ​ക​രെ കാ​ണാ​നും നി​യ​ന്ത്ര​ണ​മു​ണ്ട്. ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മേ സ​ന്ദ​ര്‍ശ​ക​രെ അ​നു​വ​ദി​ക്കൂ. അ​തും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ത്രം. ഈ ​നി​യ​മം ചു​മ​ത്തു​ന്ന​തി​നു​മു​മ്പ്​ വി​യ്യൂ​രി​ലെ ജ​യി​ലി​ല്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു​മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും സ​ന്ദ​ര്‍ശ​ക​രെ കാ​ണാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...