കൊച്ചി : നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിനെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ ലാപ്ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലയിരുന്നു നാല് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യല്‍. സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ ലാപ്‌ടോപ്പ് മൊബൈല്‍ എന്നിവയില്‍ നിന്നായി 2000 ജിബിയുടെ വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്.
വാട്‌സാപ്പിലെ ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് ലഭിച്ച മൊഴികളും എം ശിവശങ്കറിന്റെ മൊഴിയും പ്രതികളുടെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇവയില്‍ നിന്ന് ലഭിച്ച വൈരുധ്യങ്ങളിലും വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഈ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം എന്‍ഐഎ കോടതിയെ അറിയിക്കും.