ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ; മുഖ്യമന്ത്രിയും മന്ത്രിമാരും നിരപരാധികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താനും കുടുംബവും നിരപരാധികളാണെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. തന്നെയും കുടുംബത്തെയും ദ്രോഹിക്കുകയാണെന്നും  സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും  ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും സ്വപ്‌ന വെളിപ്പെടുത്തി. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതെന്നും ഒളിവില്‍ കഴിയുന്ന സ്വപ്‌ന പറയുന്നു.

താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഡിപ്ലോമാറ്റുകളുടെ നിര്‍ദ്ദേശ പ്രകാരമാണ്  ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും ഒളിവില്‍ കഴിയുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയോ ഇത് ബാധിക്കില്ലെന്നും എല്ലാ മന്ത്രിമാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന പറയുന്നു. സ്വര്‍ണക്കടത്തിനു പിന്നില്‍ എന്താണ് നടന്നതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ഓഡിയോ സന്ദേശത്തില്‍ സ്വപ്ന ആവശ്യപ്പെടുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....