തിരുവല്ല : കാഴ്ചയില്ലാത്ത വയോധികനെ ബസ് കയറ്റി വിടുവാൻ സഹായിച്ച് നാട്ടിലും വാർത്തകളിലും താരമായി മാറിയ സുപ്രിയ സുരേഷിനെ കേരളാ യൂത്ത് ഫ്രണ്ട് (എം) തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി കെ.എം. മാണി കാരുണ്യ സ്പർശം അവാർഡ് നൽകി ആദരിച്ചു. തിരുവല്ലയിലെ ടെക്സ്റ്റയില്‍ ഷോറൂമിലെ ജീവനക്കാരിയാണ് സുപ്രിയ.
കേരളാ യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ മത്തായി, ജില്ലാ സെക്രട്ടറി ജോജി പി. തോമസ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് കോശി, ഷെൽട്ടൻ വി. റാഫേൽ എന്നിവർ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.





























