സ്വപ്ന സുരേഷിനെ എച്ച്‌.ആര്‍.ഡി.എസ് സ്ത്രീശാക്തീകരണ ഉപദേശകസമിതി അധ്യക്ഷയായി തിരഞ്ഞെടുത്തതായി സംഘടന

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സ്വപ്ന സുരേഷിനെ എച്ച്‌.ആര്‍.ഡി.എസ് സ്ത്രീശാക്തീകരണ ഉപദേശകസമിതി അധ്യക്ഷയായി തിരഞ്ഞെടുത്തതായി സംഘടന അറിയിച്ചു.എച്ച്‌.ആര്‍.ഡി.എസിന്‍റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചുമതലയുള്ള ഡയറക്ടറായിരുന്ന സ്വപ്നയെ സ്ഥാനത്തുനിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് തീരുമാനം. സൗജന്യ സേവനമാണെന്നും വേതനമുണ്ടാകില്ലെന്നും സംഘടന വ്യക്തമാക്കി.

സ്വപ്നയെ എച്ച്‌.ആര്‍.ഡി.എസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെ പരാതിയായി കണ്ടാണ് അവരെ പുറത്താക്കിയതെന്ന് എച്ച്‌.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കുന്നു. സ്വപ്നക്ക് ജോലി നല്‍കിയതിന്‍റെ പേരില്‍ എച്ച്‌.ആര്‍.ഡി.എസിന് നേരെ ഭരണകൂട ഭീകരതയാണ് നടക്കുന്നത്.

സ്വപ്നയോടൊപ്പം കേസില്‍ പ്രതിയായി ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ച്‌ ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്നക്ക് എച്ച്‌.ആര്‍.ഡി.എസ് ജോലി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച്‌.ആര്‍.ഡി.എസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ എം.ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...