Friday, April 26, 2024 12:45 am

സ്വപ്നയ്ക്ക് ശമ്പളമായി കൊടുത്ത പണം ശിവശങ്കറടക്കം മൂന്ന് പേരിൽ നിന്ന് ഈടാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യോഗ്യതയില്ലാതെയും അനധികൃതമായും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കൈപ്പറ്റിയ മുഴുവന്‍ ശമ്പളവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഗവ.ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറില്‍ നിന്നും മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കിയെക്കും. കെ.എസ്.ഐ.ടി.എല്‍ എം.ഡി ജയശങ്കര്‍പ്രസാദ്, സ്‌പെയ്സ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരാണ് മറ്റു രണ്ടുപേര്‍. സ്വകാര്യ ഏജന്‍സി വഴി ഇവര്‍ ഗൂഢാലോചന നടത്തി നിയമനം നല്‍കിയെന്നാണ് കണ്ടെത്തല്‍.

സര്‍ക്കാര്‍ നിയോഗിച്ച ധനകാര്യ പരിശോധനാവിഭാഗം തുക തിരിച്ചു പിടിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നസുരേഷിനെ 2019 ആഗസ്റ്റിലാണ് സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്‌ട്രക്ചര്‍ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള സ്‌പെയ്സ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നത്.

സ്‌പെയ്സ് പാര്‍ക്കില്‍ 21തസ്തികകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ 62 പേരെ നിയമിച്ചു. സ്വപ്ന ഒഴികെയുള്ളവര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. ഇവരില്‍ 34 പേര്‍ മാത്രമാണ് മതിയായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുള്ളത്. ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ നിന്നോ പരസ്യം നല്‍കി നിയമനാധികാരമുള്ള സ്ഥാപനങ്ങള്‍ മുഖേനയോ അപേക്ഷ ക്ഷണിച്ച്‌ നിയമനം നടത്തേണ്ടതായിരുന്നു. സര്‍ക്കാര്‍ നല്‍കിയ കരാര്‍ പ്രകാരം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് തോന്നുംപടി നിയമനങ്ങള്‍ നടത്തിയത്.

ഈ സ്ഥാപനത്തില്‍ നിന്നാണ് നഷ്ടം ഈടാക്കേണ്ടതെന്ന് വ്യക്തമാക്കിയ ധനകാര്യ വിഭാഗം, അത് സാധ്യമല്ലെങ്കില്‍, ഒത്താശ ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതു പ്രകാരമാണ് പുതിയ നടപടി.സ്വപ്നയുടെ നിയമനത്തിന് ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്ന് 2020ല്‍ അന്വേഷണം നടത്തിയ അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് എന്നിവരുടെ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ഒാഫീസിലെ ജീവനക്കാരിയായിരിക്കെ ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് അവകാശപ്പെട്ട് സ്വപ്ന സുരേഷ് സ്പെയ്സ് പാര്‍ക്കിലെത്തി എം.ഡി. ജയശങ്കര്‍ പ്രസാദിനെയും സ്പെഷ്യല്‍ ഒാഫീസര്‍ സന്തോഷിനെയും കാണുകയായിരുന്നു. ഇവര്‍ അന്വേഷിച്ചപ്പോള്‍, സ്വപ്നയെ താന്‍ അയച്ചതാണെന്ന് ശിവശങ്കര്‍ അറിയിച്ചു.

  • 2019:സ്വപ്നയുടെ നിയമനം
  • 2020: പിരിച്ചുവിടല്‍
  • 19.5 ലക്ഷം: മൊത്തം ശമ്പളം
  • 16.15 ലക്ഷം: നികുതി കിഴിച്ച്‌ തിരിച്ചു പിടിക്കുന്നത്
  • 5.38 ലക്ഷം: ശിവശങ്കറില്‍ നിന്ന് പിടിക്കുന്നത്

(മറ്റു രണ്ടു ഉദ്യോഗസ്ഥരില്‍ നിന്നും ഇതേ വിഹിതം പിടിക്കും)

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...