ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ഇനിയും പുറത്തുവരുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ഇനിയും പുറത്തുവരുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല, മകൾ വീണ, യുഎഇയിൽ ഇരുന്ന് പ്രവർത്തിക്കുന്ന മകൻ ഇവരെല്ലാം ചേർന്ന് നടത്തുന്ന അഴിമതികൾ പുറത്തുവരുമെന്നും സ്വപ്‌ന പറയുന്നു.

അന്വേഷണ ഏജൻസി ഇപ്പോൾ ശരിയായ ദിശയിൽ തന്നെയാണ് പോകുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. ഇതിനെല്ലാം സഹായം ചെയ്തുകൊടുത്ത ആദ്യത്തെ ഓഫീസർ സിഎം രവീന്ദ്രനാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് കേസിൽ നിന്ന് രക്ഷപെടുകയായിരുന്നു അദ്ദേഹം.

കറൻസി അടങ്ങുന്ന ബാഗേജ് ഇവിടെ നിന്ന് കൊണ്ടുപോയത് സംബന്ധിച്ച് ശിവശങ്കർ സാർ വാ തുറന്നേ മതിയാകൂ. അദ്ദേഹത്തിന്‍റെ പുസ്‌തകത്തിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ അങ്ങനെയൊരു ബാഗ് കൊണ്ടുപോയിട്ടില്ലെന്നാണ് ശിവശങ്കറിന്‍റെ മൊഴി. ഇതിൽ തന്നെ വൈരുധ്യമുണ്ടെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി. ബിരിയാണി ചെമ്പിന്‍റെ കാര്യവും അദ്ദേഹത്തിന്‍റെ പുസ്‌തകത്തിൽ പറയുന്നുണ്ടെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.

ഏതറ്റം വരെ പോയാലും സത്യം പുറത്തുവരും. ജയിലിൽ കിടന്നാലോ തന്നെ തൂക്കിക്കൊന്നാലോ ദുഃഖമില്ല. സത്യം ജയിക്കാൻ വേണ്ടി പോരാടും. യുഎഇ കേന്ദ്രീകരിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഇഡിക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയും മക്കളും കേരളത്തെ വിറ്റ് അവരുടേതായ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഈ പദ്ധതികൾക്ക് ഏറ്റവും കൂടുതൽ സഹായിച്ചത് ശിവശങ്കറാണെന്നും സ്വപ്‌ന ആരോപിച്ചു. ശമ്പളം വാങ്ങുന്നത് കൊണ്ട് തന്‍റെ ജോലി മാത്രമാണ് ഇതുവരെ ചെയ്തത്. ശിവശങ്കർ സാറുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതിനാൽ എതിർക്കാൻ സാധിക്കുമായിരുന്നില്ല. ഇനി എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും സ്വപ്‌ന പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...