ബൈക്കിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ബൈക്കിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് അണ്ടാറത്തറ സലീമാണ്(36) മരിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. സംസ്ഥാന പാതയില്‍ കാഞ്ഞാണി പെരുമ്പുഴ പാടത്ത് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ബൈക്കില്‍ അമിത വേഗത്തിലെത്തിയ യുവാവാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികരായ കണ്ടശ്ശാംകടവ് സ്വദേശികളായ യുവാവിനെയും യുവതിയെയും ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന തൃപ്രയാര്‍ -തൃശ്ശൂര്‍ റൂട്ടിലോടുന്ന കാര്‍ലോസ് എന്ന ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു. തുടര്‍ന്ന് ബൈക്ക് മുന്നില്‍ പോയിരുന്ന ഓട്ടോയിലിടിക്കുകയും ഓട്ടോ നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അതുവഴിയെത്തിയ മറ്റുവാഹനത്തില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണ്‍മാന്‍മാരുടെ മര്‍ദനം: എം.ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന്...

0
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് എഡിജിപി എം.ആര്‍ അജിത് കുമാര്‍...

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു ; സമിതിയിൽ എബിവിപി മുന്‍ ദേശിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ

0
ഡല്‍ഹി : എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍...

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...