തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് സ്വപ്നയുടെ അഭിഭാഷകനായ രാജേഷ് കുമാര്‍ പറഞ്ഞു. സ്വപ്ന കീഴടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും അവര്‍ എന്ത് രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്ന് അറിയില്ലെന്നും രാജേഷ് കുമാര്‍ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയെപ്പറ്റി അറിയില്ലെന്നാണ് അഭിഭാഷകന്റെ പ്രതികരണം.
സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എയ്ക്ക് വിട്ടതായി ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്‍.ഐ.എ ഇതനുസരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ രവിപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനാല്‍ കേസ് ഹൈക്കോടതിയിലല്ല എന്‍.ഐ.എ കോടതിയിലാണ് പരിഗണിക്കേണ്ടതെന്നാണ് കേന്ദ്ര നിലപാട്.