തമിഴ്‌നാട്ടില്‍ സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  തമി‌ഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിപുലമായ സമ്പര്‍ക്ക പട്ടികയുള്ള ജനപ്രതിനിധികള്‍ക്കും കൊവിഡ് ബാധിക്കുന്നത് തുടരുന്നു. ഇന്ന് ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിസഭാംഗം ആണ് സെല്ലൂര്‍ രാജു.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ മന്ത്രി സെല്ലൂര്‍ രാജു പങ്കെടുത്തിരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ടെന്നാണ് തമി‌ഴ്‌നാട് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇതുവരെ ഏഴ് ജനപ്രതിനിധികള്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ ഇന്നലെ 4231 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 126581 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 65 മരണമുണ്ടായി. ഇതോടെ തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 1765 ആയി ഉയര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...