മുഖ്യമന്ത്രിയും കുടുംബവും മറ്റ് മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പ്രതികളാകുമ്പോള്‍ ഇവിടെ നിര്‍ണ്ണായകം ; കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ – അനില്‍ അക്കര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിക്കെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങളില്‍ പ്രതികരിച്ച്‌ മുന്‍ എംഎല്‍എ അനില്‍ അക്കര. രാജ്യത്തിന്റെ സാമ്പത്തികനിലയെ തന്നെ തകര്‍ക്കുന്ന ഈ കള്ളക്കടത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും കുടുംബവും മറ്റ് മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പ്രതികളാകുമ്പോള്‍ ഇവിടെ നിര്‍ണ്ണായകമാകുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ്. ഇവിടെ അറിയേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണ്ണറുടെ നിലപാടാണെന്ന് അനില്‍ അക്കര പറഞ്ഞു. ഈ കേസ് ഏതെങ്കിലും ഒരു സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികള്‍ അനേഷിക്കേണ്ടക്കേസല്ല. മറിച്ച്‌ സിബിഐ ഏറ്റെടുക്കേണ്ട കേസാണ്.

നിലവില്‍ ഈ പ്രതികളുമായി ബന്ധമുള്ള ലൈഫ് ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. ഈ വിഷയം അതോടോപ്പം ചേര്‍ത്ത് അന്വേഷണം നടത്തണം. സിബിഐക്ക് ഇപ്പോള്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ഈ കേസില്‍ കക്ഷി ചേര്‍ന്ന് കോടതിയില്‍നിന്ന് വാങ്ങിയാല്‍ അനായാസം പ്രതികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും’, അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
1. ‘2016 മുതല്‍ തുടങ്ങിയ കൂട്ടുകച്ചവടം,പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അറബിക്ക് കൊടുക്കാനുള്ള പണം കൊടുത്ത് തീര്‍ക്കാന്‍ മുന്‍കൈ എടുത്ത ഇടനിലക്കാരി. അന്നൊരാള്‍ എന്നെ വിളിച്ചു പറഞ്ഞതോര്‍മ്മയുണ്ട് ആ അറബിക്കേസ് വന്നതുമുതലാണ് ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി ഈ വലിയ കാറും ഒരു പുതിയ അവതാരവും വന്നു തുടങ്ങിയതെന്ന്. സ്വര്‍ണ്ണവും ഡോളറും ഇന്ത്യയിലേക്കും ദുബായിലേക്കും കയറ്റി അയക്കല്‍.
അതിന് ഡിപ്ലോമാറ്റിന്റ പരിരക്ഷ.അതിലെ പ്രതി കോടതിയില്‍ 164 മൊഴി നല്‍കുന്നു.ഇവിടെ നമുക്ക് പ്രതികളെ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല’.
2. രാജ്യത്തിന്റെ സാമ്ബത്തികനിലയെ തന്നെ തകര്‍ക്കുന്ന ഈ കള്ളക്കടത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും കുടുംബവും, മറ്റ് മന്ത്രിമാരും, ഐഎഎസ് ഉദ്യോഗസ്ഥരും പ്രതികളാകുമ്ബോള്‍
ഇവിടെ നിര്‍ണ്ണായകമാകുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ്. ഇവിടെ അറിയേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണ്ണറുടെ നിലപാടാണ്. ഈ കേസ് ഏതെങ്കിലും ഒരു സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികള്‍ അനേഷിക്കേണ്ടക്കേസല്ല. മറിച്ച്‌ സിബിഐ ഏറ്റെടുക്കേണ്ട കേസാണ്.

3. നിലവില്‍ ഈ പ്രതികളുമായി ബന്ധമുള്ള ലൈഫ് ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപെട്ട അന്വേഷണം നടക്കുന്നുണ്ട്. ഈ വിഷയം അതോടോപ്പം ചേര്‍ത്ത് അന്വേഷണം നടത്താവുന്നതാണ്. സിബിഐക്ക് ഇപ്പോള്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ഈ കേസില്‍ കക്ഷി ചേര്‍ന്ന് കോടതിയില്‍നിന്ന് വാങ്ങിയാല്‍ അനായാസം പ്രതികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയും. 2016മുതല്‍ കടത്തിയ ഇന്ത്യന്‍ കറന്‍സിയും പിന്നീട് ലൈഫ് ഫ്ലാറ്റ് തട്ടിപ്പ് വഴി കിട്ടിയ നാല് കോടി രൂപ ഡോളറാക്കി മാറ്റിയതും. ഇതെല്ലാം ഇവര്‍ക്ക് വേണ്ടി കടത്തിയ ഡിപ്ലോമാറ്റുകളെയും, യു എ ഇ കോണ്‍സുലേറ്റിലെ
ഫിനാന്‍സ് ഓഫിസര്‍ ഖാലിദ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ കേരളത്തില്‍ ഇവര്‍ നടത്താന്‍ പദ്ധതിയിട്ടതും നടത്തിയതുമായ 2000 കോടി രൂപയുടെ
തട്ടിപ്പും ചില വധ ശ്രമക്കേസുകളുമാണ് പുറത്ത് വരിക.
4. ഇത് ഞാനോ നിങ്ങളോ കേരളത്തിലെ മാധ്യമങ്ങളോ വിചാരിച്ചാല്‍ മാത്രം പുറത്തുകൊണ്ടുവരാന്‍ കഴിയില്ല.വിവിധ രാജ്യങ്ങളിലായി വിന്യസിച്ചുകിടക്കുന്ന കേസാണ്. അത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെയും തീരുമാനമാണ് വലുത് ആ നിലപാടിനായി കാത്തിരിക്കുകയാണ്.ഒരു പക്ഷെ ഈ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കിലും അങ്ങിനെ ഒരു സര്‍ക്കാര്‍ വരുന്നതുവരെ കയ്യില്‍ഉള്ളതും ഇനി ശേഖരിക്കാന്‍ കഴിയുന്നതുമായ തെളിവുകളുമായി ജീവനുള്ള കാലംവരെ കാത്തിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...