സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ കാര്യമാക്കുന്നില്ല : എം.ശിവശങ്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. ഇതുപോലെ ഒരുപാട് മൊഴികള്‍ വന്നതല്ലേയെന്നും ശിവശങ്കര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായും ഈ സമയത്ത് കറന്‍സിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്ന് ഇന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

ബാഗേജ് ക്ലിയറന്‍സിന് ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യു.എ.ഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടുത്തയച്ചത്. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാധനങ്ങള്‍ എത്തിച്ചതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍, ഭാര്യ എന്നിവര്‍ക്ക് വസ്തുതകള്‍ എല്ലാം അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...