ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം : തോമസ് സി കുറ്റിശ്ശേരിൽ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരില്‍. ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്ബര്യമുള്ളതും എക്കാലവും യു.ഡി.എഫ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതും മൂന്നു തവണ കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സംസ്ഥാന സെക്രട്ടറിയുമാണ് ജോണി നെല്ലൂരെന്ന് അദ്ദേഹം വ്യക്തമാക്കി.

പടച്ചുണ്ടാക്കിയ ലബ്ദരേഖ കാട്ടി കേരള കോണ്‍ഗ്രസ് നേതാവിനെ ഇല്ലാതാക്കാമെന്ന ഉദ്ദേശത്തോടെ ചിലര്‍ നടത്തുന്ന ശ്രമത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ പാര്‍ട്ടിയും ജനങ്ങളും തള്ളിക്കളയുമെന്നും കേരള കോണ്‍ഗ്രസില്‍ ആര്‍ക്കെങ്കിലും അസംതൃപ്തി ഉണ്ടങ്കില്‍ അതു പരിഹരിക്കാന്‍ കെല്‍പുള്ള പരിണിത പ്രജ്ഞമായ നേതൃത്വം കേരള കോണ്‍ഗ്രസിനുണ്ടെന്നും തോമസ് സി കുറ്റിശ്ശേരില്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ഈ പാര്‍ട്ടി പല ഭാഗങ്ങളായി കിടന്ന 5 കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ചിട്ടുള്ളതും പല പാര്‍ട്ടിയില്‍ നിന്നു കടന്നു വന്നിതില്‍ ലയിച്ചതുമായ പ്രസ്ഥാനമാണ്. 5പാര്‍ട്ടിയിലെ 5 ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ പലപ്പോഴായി ലയിച്ചൊന്നായ പ്രസ്ഥാനമാണ്. കെ.എം. മാണി സാറിന്‍്റെയും പി.ജെ. ജോസഫ് സാറിന്‍്റെയും നേതൃത്വത്തില്‍ ഉള്ള യോജിപ്പിന് ശേഷം ഒരു കൂട്ടര്‍ യു.ഡി.എഫ് ബന്ധമുപേക്ഷിച്ച്‌ എല്‍.ഡി.എഫിലേക്ക് പോയപ്പോള്‍ സഹപ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ശ്രമിച്ചവന്‍ മുന്നണി വിട്ടു പോയപ്പോള്‍ തിരിച്ചു പാര്‍ട്ടിയിലെത്തിയ 3 വിഭാഗങ്ങളിലുള്ള പാര്‍ട്ടിയുടെ ചെയര്‍മാന്‍മാരുള്ള പ്രസ്ഥാനമാണ്.

എല്ലവര്‍ക്കും എപ്പോഴും അവരവര്‍ ചെയര്‍മാന്‍മാരായി പാര്‍ട്ടിയെ നയിച്ചപ്പോഴുള്ള സംതൃപ്തി ഇപ്പോള്‍ കിട്ടണമെന്നില്ല. അത് സ്വകാര്യമായി ചിലപ്പോള്‍ അസംതൃപ്തി പങ്കുവെച്ചെന്നു വരും. അത് എല്ലാ പാര്‍ട്ടിയിലും നേതാക്കള്‍ക്കിടെ ഉണ്ടാകുന്ന അസംതൃപ്തിയായി കണ്ടാല്‍ മതി. ആ അസംതൃപ്തിയെ ഒന്നായ കേരള കോണ്‍ഗ്രസെന്ന സംതൃപ്തി കൊണ്ട് മറികടക്കുവാന്‍ കേരള കോണ്‍ഗ്രസ് വികാരമുള്ള നേതാക്കള്‍ക്കുണ്ട് എന്ന് പാര്‍ട്ടിയെ തകര്‍ക്കാനും നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നവര്‍ മനസിലാക്കിയാല്‍ നല്ലത്.

ഒന്നായ കേരള കോണ്‍ഗ്രസ് അതിന്‍്റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തീകരിച്ചു സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍, നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി പാര്‍ട്ടിയെ തകര്‍ത്തു കളയുവാനുള്ള ഈ ‘ന്യൂ ജന്‍ രാഷ്ട്രീയ കുതന്ത്രത്തെ’ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും’, തോമസ് സി കുറ്റിശ്ശേരില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...