പത്തനംതിട്ട : തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ് കാമ്പയിനിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി എസ്പി ആര്‍. നിശാന്തിനിയുമായി ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സന്ദേശങ്ങള്‍ എഴുതിയ ഏണിയും പാമ്പും ഗെയിമില്‍ ഡൈസ് എറിഞ്ഞാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബോധവത്കരണ പോസ്റ്ററുകള്‍ പതിപ്പിച്ച സൈക്കിളുകളുമായി കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലൂടെ പത്തനംതിട്ട സ്റ്റേഡിയത്തിലെത്തി അവസാനിക്കുകയായിരുന്നു. സ്വീപ്പിന്റെ ഭാഗ്യചിഹ്നമായ മിട്ടുവിന്റെ ചിത്രമടങ്ങിയ ടീ ഷര്‍ട്ട് ധരിച്ചാണ് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനിയും റാലിയില്‍ പങ്കെടുത്തു.
സ്വീപ് കാമ്പയിനിംഗ് : ഡൈസ് എറിഞ്ഞ് സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment