അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെല്‍ ; അധ്യക്ഷ ശ്വേത മേനോന്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ അധ്യക്ഷ ശ്വേത മേനോന്‍ രാജിവെച്ചു. ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ കേസില്‍ അമ്മയുടെ മൃദു സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി. പരാതി പരിഹാര സെല്‍ അംഗമായ കുക്കു പരമേശ്വരനും രാജി വെച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ മാലാ പാര്‍വതി ഇന്നലെ രാജി വെച്ചിരുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനും സമിതിയില്‍ നിന്ന് രാജി വെയ്‌ക്കുമെന്നും മാലാ പാര്‍വതി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വിജയ് ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും അതുകൊണ്ട് അദ്ദേഹത്തെ പുറത്താക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചിരിക്കുന്നത്.

ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നും സൂചനയുണ്ട്. താരസംഘടനയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടാണ് മൂന്ന് പേരും രാജി വെച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് ശ്വേത മേനോന്‍ അധ്യക്ഷയായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇത് പരിഗണിക്കാതെ വിജയ് ബാബുവിന്റെ കത്ത് മാത്രം പരിഗണിച്ച്‌ തുടര്‍ നടപടി സ്വീകരിച്ചതാണ് പരാതി പരിഹാര സെല്ലിലെ അംഗങ്ങളെ പ്രകോപിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...