അപകടത്തില്‍പെട്ട സ്വിഫ്റ്റ് ബസില്‍ നിന്ന് യാത്രക്കാരുടെ സാധനങ്ങള്‍ കവര്‍ന്നുവെന്ന പ്രചാരണം തെറ്റെന്ന് ബസ് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

മൈസൂരു : മൈസൂരുവിന് സമീപം ഡിവൈഡറില്‍ തട്ടി തലകീഴായി മറിഞ്ഞ കേരള ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസില്‍ നിന്ന് യാത്രക്കാരുടെ സാധനങ്ങള്‍ കവര്‍ന്നുവെന്ന പ്രചാരണം തെറ്റെന്ന് ബസ് ജീവനക്കാര്‍.ഇന്നലെ പുലര്‍ച്ച നാലുമണിയോടെ നടന്ന അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് പ്രചാരണം നടന്നത്. എന്നാല്‍, ബസിലുണ്ടായിരുന്ന 37 യാത്രക്കാരില്‍ ആര്‍ക്കും ഒന്നും നഷ്ടമായിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

കോട്ടയത്തുനിന്ന് തൃശൂര്‍-നിലമ്ബൂര്‍ വഴി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരുവിന് 30 കിലോമീറ്റര്‍ അകലെ നഞ്ചന്‍കോടിന് സമീപമാണ് മറിഞ്ഞത്. ബസ്ജീവനക്കാരായ കെ.കെ. ജുബിന്‍, അനസ്, യാത്രക്കാരായ നിലമ്ബൂര്‍ സ്വദേശികളായ മുഹമ്മദ് യാസീന്‍ (26), ആന്‍മരിയ (25), താഹിര്‍, മലപ്പുറം സ്വദേശി ബിനിജോണ്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ നഞ്ചന്‍കോടിലെ ആശുപത്രികളിലേക്ക് മാറ്റി. രാജേഷ്, ബിനി ജോണ്‍ എന്നിവരെ പിന്നീട് മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളടക്കം 37 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...