ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ്. പത്തനംതിട്ടയില്‍ നിന്നും മംഗലാപുരം റൂട്ടില്‍ മൈസൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ് ആണ് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയവരെ പെരുവഴിയിലാക്കിയത്. വൈകീട്ട് അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും ബസ് പുറപ്പെടുമെന്നായിരുന്നു ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റില്‍ രേഖപ്പെടുത്തിയത്. ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറോ കണ്ടക്ടറോ ഉത്തരവാദപ്പെട്ട ആരുമോ ഉണ്ടായിരുന്നില്ല. ആറ് മണിവരെ കാത്ത ശേഷവും ബസ് പുറപ്പെടാത്തതിനാല്‍ യാത്രക്കാര്‍ ബഹളം തുടങ്ങി.

കെഎസ്‌ആര്‍ടിസി അന്വേഷണ കൗണ്ടറില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിഫ്റ്റിന്റെ ഷെഡ്യൂളുമായി ഒരു ബന്ധവുമില്ലെന്നും അറിയില്ലെന്നുമായിരുന്നു മറുപടി. പരീക്ഷകള്‍ക്ക് പോകാന്‍ ഉള്‍പ്പെടെ ബുക്ക് ചെയ്തവര്‍ ബസില്‍ കയറാന്‍ എത്തിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ മന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും ഇവിടെ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ബസുകള്‍ കൃത്യമായി സര്‍വ്വീസ് നടത്താനാകുന്നില്ലെങ്കില്‍ റിസര്‍വ്വേഷന്‍ ചാര്‍ട്ടില്‍ എന്തിന് ഉള്‍പ്പെടുത്തുന്നുവെന്നാണ് യാത്രക്കാരുടെ ചോദ്യം. ഇരുപത്തിയഞ്ചോളം യാത്രക്കാര്‍ ഈ ബസില്‍ ബുക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. പ്രതിഷേധം കനത്തതോടെയാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുളള നീക്കം അധികൃതര്‍ ആരംഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...