മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ആരോഗ്യ വകുപ്പ് വാനില്‍ വടിവാള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. ഒ. പി ബ്ലോക്കിന് മുന്‍പില്‍ കട്ടപ്പുറത്തായ നിലയില്‍ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിലായാണ് വാള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 48 സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍ വീതിയുമുള്ള വാളിന്റെ മൂര്‍ച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. ആശുപത്രിയിലെത്തിയ ആളാണ് വാനിനകത്തേക്ക് നോക്കിയപ്പോള്‍ സീറ്റിനടിയില്‍ വടിവാള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വടിവാള്‍ കസ്റ്റഡിയിലെടുത്തു.

മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാള്‍. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 106 പ്രകാരം പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. വടിവാള്‍ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സംഭവത്തിന് പിന്നില്‍ ആരെങ്കിലുമുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...